കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇ ഡി ശ്രമിക്കുന്നത്: സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്

കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ട്ടി അക്കൗണ്ടുകളും വസ്തുവകകളും മരവിപ്പിച്ച ഇ ഡി ഉത്തരവിനെ നിയമപരമായി നേരിടുമെന്നും കേന്ദ്ര ഏജന്‍സിയുടെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ALSO READ:കരുവന്നൂരില്‍ പാര്‍ട്ടി പുറത്താക്കിയവരെ മാപ്പുസാക്ഷിയാക്കി സിപിഐഎമ്മിനെ വേട്ടയാടാനാണ് ഇഡിയുടെ ശ്രമം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളും പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും അറ്റാച്ച് ചെയ്ത ഇ ഡി ഉത്തരവിനെ നിയമപരമായി നേരിടുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ക്രമക്കേട് നടത്തിയവരില്‍ ചിലരെ മാപ്പുസാക്ഷികളാക്കി കേന്ദ്ര ഏജന്‍സി രാഷ്ട്രീയം കളിക്കുകയാണ്. സിപിഐഎമ്മിനെതിരെ പുകമറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതാണ് ഇ ഡി ഉത്തരവെന്നും ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

ALSO READ:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് 4 വര്‍ഷ ബിരുദം ആവിഷ്‌കരിച്ചിരിക്കുന്നത്: മുഖ്യമന്ത്രി

ഇലക്ടറല്‍ ബോണ്ടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഐഎം. ഇതിലുള്ള ശത്രുതയാണ് പാര്‍ട്ടിയെ വേട്ടയാടുന്നതിനുള്ള കാരണം. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന സിപിെ എമ്മിനെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സിയായ ഇ ഡി യെ ബിജെപി ദുരുപയോഗം ചെയ്യുകയാണ്. അതേസമയം ബിജെപിക്കാര്‍ പ്രതികളായ കൊടകര കുഴല്‍പണ കേസിലും കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസിലും അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് ആവശ്യപ്പെട്ടിട്ടുപോലും കേന്ദ്ര ഏജന്‍സികള്‍ കണ്ണടച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സിയുടെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കില്ലെന്നും ബിജെപിയുടെ വര്‍ഗീയ വിഭജന നയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News