സംസ്ഥാനത്ത് തെരുവ് നായകളേക്കാള്‍ ചുറ്റിത്തിരിയുന്നത് ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍: ഭൂപേഷ് ബാഗല്‍

സംസ്ഥാനത്ത് തെരുവ് നായകളേക്കാള്‍ ചുറ്റിത്തിരിയുന്നത് ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ജയിലില്‍ പോകുന്നവര്‍ക്ക് ജാമ്യം പോലും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാര്‍ക്ക് തന്‍റെ മുഖത്ത് നോക്കാന്‍ കഴിയില്ലെന്നും അത് പേടിച്ചാണ് നഗര്‍നര്‍ സ്റ്റീല്‍ പ്ലാന്‍റ് ഉദ്ഘാടനത്തിന് പലരും എത്താതെന്നുമുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ഭൂപേഷ് ബാഗല്‍.

ALSO READ: “ഒരു ടെന്‍ഷനും വേണ്ട, കേരളം സുരക്ഷിതമാണ്”; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റോബിൻ രാധാകൃഷ്ണന് മറുപടിയുമായി ഇ പി ജയരാജന്‍

“മാധ്യമ പ്രവര്‍ത്തകരെ പോലും അവര്‍ ജയിലിലടയക്കുകയാണ്. തെരുവ് നായകളേക്കാളും പൂച്ചകളേക്കാളും കൂടുതല്‍ ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ചുറ്റിത്തിരിയുകയാണ്. ജയിലില്‍ പോകുന്നവര്‍ക്ക് ജാമ്യം പോലും ലഭിക്കില്ല. അതുകൊണ്ട് തന്നെ പേടി തോന്നുന്നത് സ്വാഭാവികമാണ്”-ഭൂപേഷ് ബാഗല്‍ പറഞ്ഞു.

ALSO READ: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഇ ഡിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News