നടന്നത് 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്; ഇഡി എത്തുന്നതിന് തൊട്ടുമുൻപേ ജീപ്പിൽ രക്ഷപെട്ട് ‘ഹൈറിച്ച്’ ദമ്പതികൾ

1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ‘ഹൈറിച്ച്’ കമ്പനി ഉടമകളായ ദമ്പതികളെ പിടിക്കാൻ വലവിരിച്ച് ഇഡി. വൻ തട്ടിപ്പ് നടത്തിയ ഇവർ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കഴിഞ്ഞ ദിവസമാണ് രക്ഷപ്പെട്ടത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ എംഡി കെഡി പ്രതാപൻ, സിഇഒ കാട്ടൂക്കാരൻ ശ്രീന എന്നിവർ കഴിഞ്ഞ ദിവസം ഇഡി റെയിഡിനെത്തുന്നതിന് രക്ഷപെടുകയായിരുന്നു. ദമ്പതികളായ ഇരുവരുടെയും വീട്ടിൽ റെയ്ഡിനെത്തുന്നതിനു തൊട്ടുമുൻപാണ് ജീപ്പിൽ ഡ്രൈവർക്കൊപ്പം രക്ഷപ്പെട്ടത്.

Also Read; വാട്ട്സാപ്പിന് പുതിയ ഫീച്ചർ; ‘നിയർ ബൈ ഷെയറി’ന് സമാനമായ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സാപ്പ്

പ്രതികളെ പിടികൂടാൻ സിറ്റി പൊലീസ് കമ്മിഷണറുടെ സഹായം തേടി ഇഡി കത്തുനൽകിയിട്ടുണ്ട്. ഹൈറിച്ച് കമ്പനി ഉടമകളായ ദമ്പതികൾ 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പൊലീസിന്റെ റിപ്പോര്‍ട്ട്. നികുതി വെട്ടിപ്പിമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ ഇഡി റെയ്ഡിന് എത്തുന്നത്. റെയിഡിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച ഇവർ ഇഡി സംഘം എത്തും മുമ്പ് ഡ്രൈവര്‍ സരണിനൊപ്പം മഹീന്ദ്ര ഥാര്‍ ജീപ്പിൽ രക്ഷപ്പെട്ടു.

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചിന്റേതെന്നാണ് പൊലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളിൽ നിന്ന് ഹൈറിച്ച് പണം തട്ടി. ഓണ്‍ലൈന്‍ വ്യാപാരമെന്ന പേരിൽ മണിചെയിന്‍ നടത്തി നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്പന്‍ നികുതിവെട്ടിപ്പ് നടത്തിയത്.

Also Read; കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരിൽ ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള പേരുകളില്‍ വലിയ തോതില്‍ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. സ്ഥാപനത്തിന്റെ എംഡിയായ തൃശൂർ ചേർപ്പ് സ്വദേശി കെഡി പ്രതാപനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിൽ സംസ്ഥാന ജിഎസ്ടി ന്റലിജന്‍സ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഈ കേസില്‍ പ്രതാപന്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഈ കമ്പനിക്ക് കേരളത്തിൽ 78 ശാഖകളും ഇന്ത്യയിൽ മൊത്തമായി 680 ശാഖകളും ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. 12 ലക്ഷത്തോളം പേരാണ് ഹൈറിച്ചിന്റെ ഒടിടിയിലുള്ളത്. നിരവധി സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതല്‍ സമയവും വേണമെന്നും ചേര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News