മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്

മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. മാര്‍ച്ച് നാലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. എട്ടാം തവണയാണ് തുടര്‍ച്ചയായ ഇഡിയുടെ നോട്ടീസ്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി ഏഴ് തവണയും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല.

Also read:“യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻറെ കരുത്തിൽ”: മന്ത്രി പി രാജീവ്

കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടിപ്പില്‍ ഇന്ത്യാ സഖ്യവുമായി മുന്നോട്ടുപോകുമെന്നും ആം ആദ്മി പ്രതികരിച്ചു. സമന്‍സ് തുടര്‍ച്ചയായി ഒഴിവാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ദില്ലിയിലെ റോസ് അവന്യൂ കോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ച് 16 വരെ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കെജ്‌രിവാളിന് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News