സ്‌കൂള്‍ നിയമന അഴിമതി; തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇഡി നോട്ടീസ്

സ്‌കൂള്‍ നിയമന അഴിമതികേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്. നാളെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്.

Also read:ആളെക്കൂട്ടാൻ അടവുകളിറക്കി യൂട്യൂബ്; യൂട്യൂബിന് ഇനി എ ഐ ചാറ്റ്ബോട്ട്

കേസില്‍ സെപ്റ്റംബര്‍ 13ന് ഇഡി അഭിഷേകിനെ വിളിച്ചുവരുത്തി തുടര്‍ച്ചയായി ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അഭിഷേക് നാളെ ഹാജരാകുമെന്ന് പശ്ചിമ ബംഗാള്‍ വനിതാ ശിശുക്ഷേമ മന്ത്രിയും ടിഎംസി വക്താവുമായ ശശി പഞ്ച പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തിരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി ബിജെപിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഇരയാണെന്നും അവര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News