നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്

ഓൺലൈൻ ചൂതാട്ട കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നടനോട് നിർദേശം നൽകിയത്. മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ടാണ് രൺബീറിനെ ചോദ്യം ചെയ്യുക.

ALSO READ:ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും നടത്തുന്നവരുടെ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കിയേക്കും

കൂടാതെ മറ്റ് ചില പ്രമുഖ അഭിനേതാക്കളെയും ഗായകരെയും ഇ ഡി അന്വേഷണ ഏജൻസി ചോദ്യം ചെയ്യലിന് വിളിച്ചേക്കും. യു എ ഇയിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങിൽ ബോളിവുഡ് പ്രമുഖർ എല്ലാം പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെയും അന്വേഷണം നടക്കുക.

ALSO READ:ഓസീസിനെ തകർത്ത യുവരാജ്

ടൈഗർ ഷ്രോഫ്, സണ്ണി ലിയോൺ, നേഹ കക്കർ, ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിംഗ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്‌ഫോമായ മഹാദേവ് ബുക്ക് ആപ്പിന്റെ നിരവധി സംസ്ഥാനങ്ങളിലെ ഓഫീസുകളും ഇ ഡി പരിശോധിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here