മഹാദേവ് ബെറ്റിങ് ആപ്പ്; രൺബീറിനെ കൂടാതെ മറ്റ് താരങ്ങൾക്കും നോട്ടീസ്

മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ രൺബീർ കപൂറിന് നോട്ടീസ് അയച്ചതിനു പിന്നാലെ കൂടുതൽ ബോളിവുഡ് താരങ്ങൾക്കും ഇഡിയുടെ നോട്ടീസ്. ഹാസ്യനടൻ കപിൽ ശർമ്മ, നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, ശ്രദ്ധ കപൂർ എന്നിവരോടാണ് ചോദ്യം ചെയ്യുന്നതിനായി ഇ ഡി നോട്ടീസ് അയച്ചത്.

ALSO READ:മക്കളെ തൊട്ടാല്‍ വിവരം അറിയും; വൈറലായി പൂച്ചയുടെയും പെരുമ്പാമ്പിന്റെയും വീഡിയോ

കഴിഞ്ഞ ദിവസമാണ് കപിൽ ശർമ്മ, ഹുമ ഖുറേഷി, ഹിന ഖാൻ എന്നിവർക്ക് അന്വേഷണ ഏജൻസി നോട്ടീസ് അയച്ചത്. ശ്രദ്ധ കപൂറിനോട് ഇന്ന് ഹാജരാകണമെന്നാണ് ഇ ഡി യുടെ നിർദ്ദേശം. നടൻ രൺബീർ കപൂർ ഇന്ന് റായ്പൂരിലെ ഓഫീൽ ഏജൻസിക്ക് മുമ്പാകെ ഹാജരാകേണ്ടതായിരുന്നു. എന്നാൽ താരം രണ്ടാഴ്ചത്തെ സമയം ചോദിച്ചു എന്നാണ് വിവരം.

കേസിൽ 17 ലധികം ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായിട്ടാണ് ഏജൻസി താരങ്ങളെ വിളിപ്പിച്ചിട്ടുള്ളത്. കൂടാതെ ആപ്പിന്റെ പ്രൊമോട്ടർമാരുമായുള്ള പണമിടപാടും ഫണ്ട് സ്വീകരണ രീതിയും വിശദമായി പരിശോധിക്കും.

മഹാദേവ് ആപ്പ് പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും വാതുവെപ്പിൽ നിന്ന് സമ്പാദിച്ച പണം സെലിബ്രിറ്റികൾക്ക് നൽകാനായി ഉപയോഗിച്ചുവെന്നാണ് ആരോപണം.യു എ ഇയിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങിൽ ബോളിവുഡ് പ്രമുഖർ എല്ലാം പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവർക്കെതിരെയും അന്വേഷണം നടക്കുക.

ALSO READ:തീ തുപ്പുന്ന അഗ്നിപർവതത്തിലേക്ക് ഒരു സാഹസിക യാത്ര; വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ ആപ്പിനായി രൺബീർ കപൂർ പരസ്യത്തില്‍ അഭിനയിച്ചെന്നും ഇതിനായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നുവെന്നും ഇ ഡി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News