അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; പിന്നാലെ ഇഡി ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

Death

സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഇഡി ഉദ്യോ​ഗസ്ഥനെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലി ഷാഹിബാബാദിലെ റെയിൽവേ ട്രാക്കിൽ ഇന്നലെയാണ് അലോക് കുമാർ രഞ്ജന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരിച്ച അലോക് കുമാർ ഗാസിയാബാദ് സ്വദേശിയാണ്.

Also Read; ആത്മഹത്യക്ക് പിന്നിൽ ലോൺ ആപ്പ്, നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഭീഷണി; പെരുമ്പാവൂരിലെ യുവതിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ആദായനികുതി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിലാണ് അലോക് കുമാർ ഇഡിയിലെത്തിയത്. അഴിമതിക്കേസിൽ മുൻപ് രണ്ട് തവണ അലോകിനെ ചോദ്യം ചെയ്തിരുന്നു. മുൻപ് ഇഡി അസിസ്റ്റന്റ് ഡയറക്ടറായ സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് അലോക് അടക്കമുള്ളവരെ ചോദ്യം ചെയ്തത്. അറസ്റ്റ് ഒഴിവാക്കാനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് അലോകിനെതിരെയുള്ള ആരോപണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Also Read; രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തി, 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ ; സംഭവം തിരുവനന്തപുരം ആറ്റിങ്ങലിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News