കൈക്കൂലിയായി ലക്ഷങ്ങള്‍; രാജസ്ഥാനില്‍ ഇഡി ഉദ്യോഗസ്ഥര്‍ പിടിയില്‍

രാജസ്ഥാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യാഗസ്ഥര്‍ കൈക്കൂലി കേസില്‍ കസ്റ്റഡിയിലായി. ഇടനിലക്കാരില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ വാങ്ങുന്നതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥരെ അന്റി കറപ്ഷന്‍ ബ്യൂറോ പിടികൂടിയത്. വിദേശ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖലോട്ടിന്റെ മകന്‍ വൈഭവിനെ ഇഡി ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ അറസ്റ്റ്.

ALSO READ: തൃശ്ശൂരിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ചു; 10 പേർക്ക് പരുക്ക്

നോര്‍ത്ത് ഇംഫാല്‍ ഇഡി ഓഫീസര്‍ കിഷോര്‍ മീണയും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധിയിടങ്ങില്‍ ആന്റി കറപ്ഷന്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ഇതിനിടയിലാണ് ഇവര്‍ പിടിയിലായത്.

ALSO READ: യുപിയില്‍ അഖിലേഷിന്റെ പ്രഖ്യാപനം!! ലോക്‌സഭാ തെരഞ്ഞെടുപ്പാരവം തുടങ്ങി

ഇഡി തന്റെ മകനെ ചോദ്യം ചെയ്തതിനെതിരെ മുഖ്യമന്ത്രി അശോക് ഖലോട്ട് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ രാഷ്ട്രീയ പകപോകലാണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News