അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 15ലേക്ക് മാറ്റി

aravind kejriwal

ദില്ലി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 15ലേക്ക് മാറ്റി. കേസില്‍ കെജ്‌രിവാള്‍ ദില്ലി ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു.

Also read:മനോരമയുടെ വ്യാജവാർത്ത; നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്

ഇതില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചാണ് ദില്ലി ഹൈക്കോടതി നടപടി. കെജ്‌രിവാളിന് ജാമ്യം നല്‍കിയ വിചാരണ കോടതി ഉത്തരവ് ദില്ലി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കെജ്‌രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ജസ്റ്റിസ് നീന കൃഷ്ണ ബന്‍സാല്‍ അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News