ഖനന അഴിമതി കേസ്: ജാർഖണ്ഡ് മുഖ്യമന്ത്രിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ഖനന അഴിമതി കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ഹേമന്ത് സോറെൻ ഇഡിയെ ഇ മെയിൽ വഴി അറിയിച്ചിരുന്നു.റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ പിന്നാലെ സോറനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

Also Read: തമിഴ്‌നാട്ടിൽ ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

കേസിൽ സോറനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഇഡി വാദം.ഹേമന്ത് സോറന്‍ അറസ്റ്റിലായാല്‍ മുഖ്യമന്ത്രി സ്ഥാനം ഭാര്യ കല്പന സോറന്‍ ഏറ്റെടുതേക്കും.ഇന്നലെ സോറന്റെ നേതൃത്വത്തിൽ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു. കേസിൽ അവസാനമായി സോറനെ ചോദ്യം ചെയുന്നത് ഇ മാസം 20നാണ്. 600 കോടിയുടെ അഴിമതിക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ഛവി രഞ്ജനടക്കം 14 പേരെയാണ് ഇതുവരെ ഇ ഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.

Also Read: രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് മാനവേന്ദ്ര സിംഗിന്റെ ഭാര്യ റോഡപകടത്തില്‍ മരിച്ചു

കേസില്‍ നേരത്തെ നല്‍കിയ ഏഴ് സമന്‍സുകളിലും ഔദ്യോഗിക തിരക്ക് ചൂണ്ടിക്കാട്ടി ഹേമന്ത സോറന്‍ ഒഴിഞ്ഞ് മാറിയിരുന്നു. ഇ.ഡിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ആദിവാസി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. കേസില്‍ സോറന്റെ അടുത്ത അനുയായികളുടെ വസതികളില്‍ നടത്തിയ റെയ്ഡില്‍ ഏതാണ്ട് 50 കോടിയിലധികം രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News