ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തു

വ്യവസായി ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാല് കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

Also Read: സില്‍ക്യാര തുരങ്കത്തില്‍ നിന്നും രക്ഷപെടുത്തിയ തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരം

എന്നാല്‍ രേഖകള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇ ഡി സമന്‍സ് അയച്ച് വിളിപ്പിക്കുകയായിരുന്നു. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചവരെ നീണ്ടു. വരും ദിവസങ്ങളില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News