അനിൽ അംബാനിയുടെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു

പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ ഭാര്യ ടിനയെ ചോദ്യംചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. ചൊവ്വാഴ്ച രാവിലെയാണ് ടിന ഇഡിക്കു മുന്‍പില്‍ ഹാജരായത്. പാന്‍ഡോര പേപ്പേഴ്സ് കേസിലാണ് ടിനയെ ഇഡി വിളിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Also ReadL: കോൺസുലേറ്റുകൾക്ക് മുൻപിൽ ഖാലിസ്ഥാനി പ്രതിഷേധം; കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അനില്‍ അംബാനിയെ തിങ്കളാഴ്ച ഇഡി മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. അനിലിന്റെയും ടിനയുടെയും വിദേശസ്വത്തുക്കളും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നതെന്നാണ് സൂചനകൾ. വിദേശനാണ്യ നിയമം ലംഘിച്ചെന്ന കേസാണ് ഇരുവര്‍ക്കെതിരെയുള്ളത്

ഇവരുടെ വിദേശ സ്വത്തുക്കളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ഇഡി ചോദ്യംചെയ്യുന്നുണ്ട്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കുറച്ച് ദിവസത്തേക്ക് ടിന ഇളവ് തേടി. ചൊവ്വാഴ്ച തന്നെ ഹാജരാകാന്‍ ഇഡി വീണ്ടും സമന്‍സ് അയക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News