ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്യുന്നു; അറസ്റ്റിന് സാധ്യത

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ചോദ്യം ചെയ്യുന്നു. റാഞ്ചിയിലെ ഔദ്യോഗിക വസതിയിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിൽ പിന്നാലെ സോറനെ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. അറസ്റ്റിനു മുൻപ് സോറൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സാധ്യതയുണ്ട്. രാത്രി 9 മണിയോടെ എംഎൽഎമാർ ഗവർണറെ കാണും.

Also read:ഐസ്‌കൊണ്ട് മുഖത്തിങ്ങനെ ചെയ്ത് നോക്കൂ; മുഖക്കുരു കാറ്റില്‍ പറക്കും

പ്രതിരോധ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.  സോറന് എതിരെ നിർണായ തെളിവുകൾ കണ്ടെത്തിയെന്നാണ്  ഇ ഡി വാദം. ദില്ലിയിലെ പരിശോധനയിൽ ഇഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറൻ സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം. അതേസമയം ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ ഹേമന്ത് സോറൻ്റെ പരാതിയിൽ പൊലിസ് കേസെടുത്തു. എസ് സി, എസ് ടി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. ഇ ഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്നാണ് സോറൻ്റെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News