ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിൽ അഴിമതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇ ഡി ചോദ്യം ചെയ്യുന്നു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇ ഡി ചോദ്യം ചെയ്യുന്നു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിലെ ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലാണ് മുഹമ്മദ് ഫൈസലിനെ ഇ ഡി ചോദ്യം ചെയ്യുന്നത് . കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇന്ന് രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

also read :എറണാകുളത്ത് പെൺകുട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് തൂങ്ങി മരിച്ചു

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ ഒരു ഏജൻസിയുമായി ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേഷൻ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന് നേതൃത്വം വഹിച്ചത് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആയിരുന്നു. എന്നാൽ മത്സ്യം കയറ്റുമതി നടന്നിട്ടില്ലെന്നും ഇതിൽ അഴിമതിയുണ്ടെന്നും ആരോപിച്ചാണ് കേസെടുത്തത്. ഇതിന്‍റെ തുടർച്ചയായി കഴിഞ്ഞമാസം മുഹമ്മദ് ഫൈസലിന്‍റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടർന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫൈസലിനെ ഇഡി ചോദ്യം  ചെയ്യുന്നത്.

also read :മുടികൊഴിച്ചിലാണോ പ്രശ്‌നം വിഷമിക്കേണ്ട, പരിഹാരം കറിവേപ്പിലയിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News