തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍  ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും റെയ്ഡ്  നടത്തി. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് ഇഡി ഇന്നലെമുതല്‍ റെയ്ഡ് ആരംഭിച്ചത്.

ഇന്നലെ( 20.03.2023) ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരിശോധന ഇന്ന് (21.03.2023) രാത്രി വരെ നീണ്ടു. പരിശോധനയില്‍ വീട്ടില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തതായും സൂചനകളുണ്ട്.

നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News