തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇ ഡി റെയ്ഡ്. ടോള്‍ കമ്പനി നടത്തിയ സാമ്പത്തിക ക്രമക്കേടുകളും ആയി ബന്ധപ്പെട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇന്ന് രാവിലെ 10 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്.
ദേശീയപാതയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍ ആണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്. സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് നടത്തിയതും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് വരുമാനമുണ്ടാക്കിയതും അന്വേഷണ പരിധിയിലുണ്ട്. ടോള്‍ പ്ലാസയിലെ സാമ്പത്തിക ക്രമക്കേടുകളും ഒരു കോടി 8 ലക്ഷം രൂപയുടെ അനധികൃത ഇടപാടുകളും ആയി ബന്ധപ്പെട്ട ഒരു സിബിഐ കേസും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ ഡി അന്വേഷിക്കുന്നുണ്ട്.
Also Read: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍
വെളിപ്പെടുത്തിയതിനെക്കാള്‍ അധികം വരുമാനം ടോള്‍ പിരിവ് നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനി അനധികൃതമായി നേടിയിട്ടുണ്ടെന്നാണ് വിവരം. ഇതുകൂടാതെയാണ് ഇടയ്ക്കിടെ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതും. ഏതെല്ലാം തരത്തില്‍ ടോള്‍ കമ്പനി പരിധിയില്‍ കവിഞ്ഞ വരുമാനമുണ്ടാക്കി എന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. ടോള്‍ കമ്പനിയായ GIPL മായി ബന്ധപ്പെട്ട ഹൈദരാബാദ്, മുംബൈ, കല്‍ക്കത്ത ഓഫീസുകളിലും സമാന്തരമായി റെയ്ഡ് നടക്കുന്നതായി സൂചനയുണ്ട്.
Also Read:തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; മിസോറാമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here