പൊന്നിയിൻ സെൽവൻ എന്ന സിനിമ അടക്കം നിര്‍മിച്ച ലൈക്ക പ്രൊഡക്ഷന്‍സില്‍ ഇഡി റെയ്ഡ്

പ്രമുഖ  നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ചെന്നൈയിലെ ഓഫീസിലും പരിസരത്തും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. പൊന്നിയിന്‍ സെല്‍വന്‍ രണ്ടു ഭാഗങ്ങള്‍ നിര്‍മിച്ചത് ലൈക്ക പ്രൊഡക്ഷന്‍സാണ്. രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയാണ് ലൈക്കയുടെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരെത്തിയത്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോര്‍ട്ട്.

2014-ല്‍ വിജയ് നായകനായ കത്തി എന്ന ചിത്രമാണ് ലൈക്ക നിര്‍മിച്ച ആദ്യചിത്രം. തുടര്‍ന്ന് കൊലമാവ് കോകില, 2.0, വടചെന്നൈ, കാപ്പാന്‍, ഡോണ്‍ തുടങ്ങിയ നിരവധി സിനിമകള്‍ നിര്‍മിച്ചു. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 ആണ് ലൈകയുടെ അടുത്ത വമ്പന്‍ പ്രോജക്ട്.

നിര്‍മാണത്തിന് പുറമേ വമ്പന്‍ ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികൂടിയാണ് ലൈക്ക. നാനും റൗഡി താന്‍, വിസാരണൈ, കാലാ, ഇരുമ്പ് തിരൈ, പുഷ്പ-ദ റൈസ്, ആര്‍.ആര്‍.ആര്‍, സീതാരാമം, തുണിവ്, കബ്‌സ തുടങ്ങിയ ചിത്രങ്ങളാണ് ലൈക്ക വിതരണം ചെയ്ത പ്രധാനചിത്രങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News