മഞ്ചേരിയിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

മലപ്പുറം മഞ്ചേരി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്. മഞ്ചേരി ഗ്രീൻ വാലിയിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്. എൻഐഎ നേരത്തേ ഗ്രീൻ വാലി സീൽ ചെയ്തിരുന്നു.ട്രസ്റ്റിനു മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്.

ALSO READ:ഗണപതിക്ക് സമർപ്പിച്ച 11 കിലോ ഭാരമുള്ള ലഡു മോഷ്ടിച്ചു, കള്ളൻ്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ കണ്ട് അമ്പരന്ന് ഭക്തർ

മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്‌ദുൽ ജലീൽ, കാരാപറമ്പ് സ്വദേശി ഹംസ, അരീക്കോട് സ്വദേശി നൂറുൽ അമീൻ എന്നിവരുടെ വീട്ടിലാണ് റെയ്ഡ്.

പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്. കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന നടക്കുന്നത്. നേരത്തെ എൻ ഐ എ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ ലഭ്യമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News