ദില്ലിയിൽ ആം ആദ്മി നേതാക്കളെ ലക്ഷ്യമിട്ട് ഇ ഡി റെയ്ഡ്

ദില്ലിയിൽ ആം ആദ്മി നേതാക്കളെ ലക്ഷ്യമിട്ട് ഇഡി റെയ്ഡ്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ, എഎപി രാജ്യസഭാ എംപി എൻ.ഡി. ഗുപ്ത തുടങ്ങിയവരുടെ വസതികളിലടക്കം 12 ഇടങ്ങളിലാണ് റെയ്ഡ്. ജലബോർഡുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ് എന്നാണ് ഇഡിയുടെ വിശദീകരണം.

Also Read: കേരള സർവകലാശാല സെനറ്റിലേയ്ക്ക് എബിവിപിക്കാരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടി; സ്റ്റേ നീട്ടി ഹൈക്കോടതി

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന വിമർശനം ശക്തമായിരിക്കെയാണ് എഎപി നേതാകളെ ലക്ഷ്യമിട്ടുള്ള ഇഡിയുടെ റെയ്ഡ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍, എഎപി രാജ്യസഭാ എംപി എന്‍.ഡി. ഗുപ്ത, ദില്ലി മുന്‍ ജല്‍ ബോര്‍ഡ് അംഗം ശലഭ് കുമാര്‍ തുടങ്ങിയവരുടെ വസതികളിലടക്കം 12-ഓളം സ്ഥലങ്ങളിലാണ് ഇ.ഡിയുടെ റെയ്ഡ് നടക്കുന്നത്.

Also Read: ‘ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് നമ്മുടേത്’: മന്ത്രി ആർ ബിന്ദു

ജലബോർഡുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ് എന്നാണ് ഇ.ഡി.യുടെ വിശദീകരണം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ പേടിക്കില്ലെന്നും ദില്ലി മന്ത്രി അതിഷി പറഞ്ഞു. ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ ഏജൻസി അയച്ച അഞ്ചാമത്തെ സമൻസ് കെജ്‌രിവാൾ ഒഴിവാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇഡിയുടെ പുതിയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News