മുഹമ്മദ് ഫൈസലിൻ്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിൻ്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇ ഡി റെയ്ഡ്. കോഴിക്കോട് ലക്ഷദ്വീപ് ദില്ലി എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പരിശോ‌ധന.

Also Read: മഅദനിക്ക് കേരളത്തിൽ വരാൻ അനുമതി; തിങ്കളാഴ്ച പിതാവിനെ കാണാനെത്തും

മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു.ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയുടെ പരിശോധന.

Also Read: ഭർത്താവ് സ്വന്തമായി സമ്പാദിക്കുന്ന സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശം; വീട്ടിലെ അവരുടെ അധ്വാനം അവഗണിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

എംപിയുടെ ദില്ലിയിലെ ഔദ്യോഗിക വസതി. ലക്ഷദ്വപീലെ വീട്, കോഴിക്കോട് ബേപ്പൂരിലുള്ള വ്യാപാര സ്ഥാപനം, കൊച്ചിയിലെ വീട് എന്നിവിടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം തന്നെ ഫൈസലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News