തൃണമൂൽ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി രതിൻ ഘോഷിന്റെ വസതിയിൽ ഇ ഡി റെയ്ഡ്. നഗരസഭാ നിയമന അഴിമതിയിലാണ് ഇഡിയുടെ നടപടി. വസതിയുൾപ്പെടെ 13 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്
ALSO READ: സിക്കിം മിന്നല്‍ പ്രളയം: മരണം 14 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
കഴിഞ്ഞ ദിവസം ആം ആദ്മി എംപി സഞ്ജയ് സിങ്ങിനെയും നീണ്ട ചോദ്യംചെയ്യലിന് ശേഷം ഇ ഡി അറസ്റ് ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എതിര്‍പക്ഷത്തെ ഇ ഡിയെ ഉപയോഗിച്ച് പിടിച്ചുകെട്ടാനുള്ള കേന്ദ്ര നീക്കം ചടുലമാകുന്നതിനിടെയാണ് സഞ്ജയ് സിങ്ങിന്റെ വീട്ടിലെ പരിശോധന. മുൻപ് ആപ്പ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെയും ഇ ഡി അറസ്റ്റ് ചെയ്ത ജയിലിലടച്ചിരുന്നു. സഞ്ജയ് സിങ്ങിന്റെ വസതിയിലെ പരിശോധന രാഷ്ട്രീയപ്രേരിതമെന്ന് എഎപി ആരോപിച്ചത്.
ALSO READ: പ്രത്യേക പ്രദർശനങ്ങൾ ലിയോയ്ക്ക് ഇല്ല; റിലീസിന് മുൻപ് ആരാധകർ വിഷമത്തിൽ
അതേസമയം, ദില്ലി മദ്യനയ അഴിമതിക്കേസിൽ ഇ ഡി റെയ്ഡുകളും അറസ്റ്റുകളും തുടരുന്നതിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരസ്യ ഭീഷണിയുമായി ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തി. കെജ്‌രിവാളിനെ പാപിയെന്നും അഴിമതിയുടെ തലവനെന്നും വിശേഷിപ്പിച്ചതിന്റെ കൂടെയായിരുന്നു അറസ്റ്റ് വരിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here