റേഷൻ അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ഇഡി

റേഷന്‍ അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഷാന്‍ ഷെയ്ഖിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് ഇഡി. ഷാജഹാന്‍ ഷേയ്ഖിന്‍റെ നോര്‍ത്ത് 24 പര്‍ഗാനാസിൽ അടക്കം ആറിടങ്ങളില്‍ ഇഡി റെയ്ഡും നടക്കുന്നുണ്ട്. അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഷാജഹാന്‍ ഷെയ്ഖിന് നോട്ടീസ് നൽകി. അടുത്ത വ്യാഴാഴ്ച ഹാജരാകാനാണ് നിർദേശം. നേരത്തെ മൂന്ന് തവണ സമന്‍സ് നല്‍കിയിട്ടും ഷാജഹാന്‍ ഷെയ്ഖ് ഹാജരായിട്ടില്ല. നിലവിൽ ഷാജഹാൻ ഒളിവിലാണ്.

Also Read: സത്യപാൽ മാലിക്കിനെതിരായ സിബിഐ അന്വേഷണം: പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ്; സീതാറാം യെച്ചൂരി

ഷാജഹാന്‍ ഷെയ്ഖും അനുയായികളും ചേര്‍ന്ന് സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ആരോപണം സന്ദേശ് ഖാലി മേഖലയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരിക്കെയാണ് ഇഡിയുടെ പുതിയ നടപടി. നേരത്തെ ഷാജഹാന്‍ ഷെയ്ഖിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആള്‍ക്കൂട്ടം തല്ലിയോടിച്ചിരുന്നു.

Also Read: ഭരണഘടന മാറ്റാതെ ഹിന്ദുത്വ അജണ്ട നടപ്പാക്കാമെന്ന ഹുങ്കാണ്‌ ബിജെപിയെ നയിക്കുന്നത്: എളമരം കരീം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News