വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചതിന് ബിബിസിക്കെതിരെ കേസെടുത്ത് എന്‍ഫോള്‍ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന ജീവനക്കാരോട് ഹാജരാകാനും ഇ.ഡി നിര്‍ദേശിച്ചതായാണ് വിവരം. കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസി ഓഫിസുകളില്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ബിസിനസിലൂടെ സ്വരൂപിച്ച ലാഭം വകമാറ്റുന്നതില്‍ ഗുരുതരമായ ക്രമക്കേട് നടന്നുവെന്നായിരുന്നു ഇന്‍കംടാക്‌സിന്റെ കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ ഇടപടല്‍.
ഫെബ്രുവരിയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന സര്‍വേയാണ് ബിബിസി ഓഫിസുകളില്‍ നടന്നത്. ബിബിസിയുടെ ദില്ലി ഓഫീസില്‍ 60 മണിക്കൂറും മുംബൈ ഓഫീസില്‍ 55 മണിക്കൂറുമായി രണ്ട് ഷിഫ്റ്റുകളിലായി 24 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ബിബിസിയുടെ 100 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്. ഇന്‍കം ടാക്സ് റൂളിലെ 133 എ പ്രകാരമുള്ള സര്‍വ്വേയാണ് നടത്തിയതെന്നും ജീവനക്കാരെ അവരുടെ ജോലി ചെയ്യുന്നതില്‍ തടസപ്പെടുത്തിയില്ലെന്നുമായിരുന്നു ഇന്‍കം ടാക്‌സ് വകുപ്പ് വിശദീകരിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here