ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാന്റെ അറസ്റ്റ്; ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് ഇ ഡി

ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തതല്ലെന്ന് ഇ ഡി. ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയാണ് ചെയ്തത്. 13 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്ന് ഇ ഡി അറിയിച്ചു. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തുവെന്ന് ആം ആദ്മി പാർട്ടി പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇ ഡി വിശദീകരണം. ദില്ലി വഖഫ് ബോർഡുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ചോദ്യം ചെയ്തത്. അതേസമയം സുപ്രീംകോടതി നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് അമാനത്തുള്ള ഖാൻ പറഞ്ഞു. മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: ആരോഗ്യസ്ഥിതി കണക്കിലെടുത്തുള്ള പരിശോധന; കെജ്‌രിവാളിന്റെ ഹർജി ദില്ലി റൗസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും

2018 – 2022 കാലയളവിൽ വഖഫ് ബോർഡ് ചെയർമാനായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് ഓഖ്ല എംഎൽഎക്കെതിരെ കേസെടുത്തിരുന്നത്. വഖഫ് ഭൂമി മറിച്ച് വിറ്റതടക്കമുള്ള അനധികൃത ഇടപാടുകളിൽ സിബിഐയും അന്വേഷണം നടത്തുകയാണ്. അമാനത്തുള്ള ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു. സഞ്ജയ് സിങ് അടക്കമുള്ള പ്രധാന നേതാക്കൾ അമാനത്തുള്ള ഖാന്റെ വീട്ടിലെത്തി. ഏകാധിപതിയുടെ വേട്ടയാടലെന്ന് അറസ്റ്റിനെ വിമർശിച്ച് ആം ആദ്മി പാർട്ടി രംഗത്ത് വന്നിരുന്നു.

Also Read: സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ, ആയിഷുമ്മ തെളിയിച്ച അക്ഷരദീപം അറിവിന്റെ തീജ്വാലയായി പടർന്നു: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News