വ്യാജ പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാട്; മോൺസൺ മാവുങ്കലിനെതിരെ നടപടിയുമായി ഇ ഡി

വ്യാജ പുരാവസ്തു കേസിലെ കള്ളപ്പണ ഇടപാടിൽ പ്രതി മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കം കണ്ടുകെട്ടിയതിൽ ഉൾപ്പെടും. മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, രണ്ടു മക്കളുടെയും പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.

Also Read: വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണം: പി എം ആർഷോ

മോൺസൺ മാവുങ്കൽ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ്. പരാതിക്കാർ നൽകിയ തെളിവുകൾ, മോൺസന്റെയും ജീവനക്കാരുടെയും മൊഴി എന്നിവയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള തെളിവുകൾ. മോൺസൺ ആവശ്യപെട്ടപ്രകാരം പരാതിക്കാർ 25 ലക്ഷം രൂപ നൽകുകയും അതിൽ പത്ത് ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്നുമാണ് കേസ്.

Also Read: തെരഞ്ഞെടുപ്പ് വരുമ്പോൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചല്ല ജനങ്ങൾ അന്വേഷിക്കുക: മധ്യപ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച് എം കെ രാഘവൻ എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News