പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കെ സുധാകരന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശം നല്‍കി. അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ ഐജി ലക്ഷ്മണിനെയും റിട്ട. ഡിഐജി സുരേന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യും.

also read- രാഹുല്‍ ഗാന്ധിക്ക് നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം ലീഗിനെ അവഗണിച്ചതില്‍ പ്രതിഷേധം

ഈ മാസം 18ന് കൊച്ചിയിലെ ഓഫീസിലെത്താനാണ് കെ സുധാകരന് ഇ ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐ ജി ലക്ഷ്മണിനോട് നാളെ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഇ ഡിയുടെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കെ സുധാകരന്റെ വിശദീകരണം.

also read- ബമ്പറടിച്ചു; അഭയം തേടി എത്തിയ അതിഥി തൊഴിലാളി ബിര്‍ഷുവിനെ നാട്ടിലെത്തുംവരെ കാത്ത് കേരള പൊലീസ്

മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാന്‍ ദില്ലിയിലെ തടസങ്ങള്‍ നീക്കാന്‍ കെ.സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News