കൊടകരയിലേത് ഇഡി സ്പോൺസർ ചെയ്ത ഹവാല ഇടപാട്, പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും മറുപടി പറയണം; എ എ റഹീം എംപി

കൊടകരയിലേത്  ഗൗരവകരമായ വെളിപ്പെടുത്തലാണെന്നും ഇഡി സ്പോൺസർ ചെയ്ത ഈ ഹവാല ഇടപാടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മാത്രമല്ല, പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും മറുപടി പറയണമെന്നും എ.എ. റഹീം എംപി. ബിജെപി ഓഫീസിൽ പണമെത്തിയിരിക്കുന്നത് ചാക്കിൽക്കെട്ടിയാണെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ, ഇഡി കൊടകരയിൽ മാത്രം ചാടി വീണില്ല. ബിജെപി നേതൃത്വമാകെ ഇക്കാര്യത്തിൽ മറുപടി പറയണം. പാലക്കാട്ടെ BJP സ്ഥാനാർഥിയും പണം തട്ടിയെന്ന് ആക്ഷേപമുണ്ട്.

ALSO READ: കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി, പണം എത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനായെന്ന് വെളിപ്പെടുത്തൽ

പാലക്കാടും ചാക്കിൽ കെട്ടി പണം എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. കോടതി ഈ വിഷയത്തിൽ ഇടപെടണമെന്നും റഹീം പറഞ്ഞു. DYFl കൊടകര കേസിൽ നിയമപരമായ വഴികൾ തേടും. കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊടകര കേസിൽ അന്വേഷണം ആവശ്യപ്പെടുമോ?നിരപരാധികളെ ഇഡി വേട്ടയാടുകയാണ്. ഈ സംഭവത്തോടെ ബിജെപി ഒരു ഹവാല പാർട്ടിയായി മാറിയെന്നും എ.എ. റഹീം എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News