കൈരളി ന്യൂസ് എക്സ്ക്ലൂസീവ്: കരുവന്നൂർ കേസില്‍ ഇ ഡി തെറ്റ് സമ്മതിച്ചു, അരവിന്ദാക്ഷൻ്റെ അമ്മയുടെ അക്കൗണ്ടിനെ കുറിച്ചുള്ള ആരോപണത്തില്‍ നിന്ന് പിന്മാറി

കരുവന്നൂർ ബാങ്ക് കേസില്‍ അരവിന്ദാക്ഷനെതിരായ ആരോപണത്തില്‍ നിന്ന് ഇ ഡി പിന്മാറി. അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇ ഡി നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് ഇ ഡി കോടതി തെറ്റ് സമ്മതിച്ചു. കോടതിയിൽ നൽകിയ അക്കൗണ്ട് വിവരങ്ങൾ തെറ്റൊയിരിന്നുവെന്നും ഇ ഡി സമ്മതിച്ചു. കൊച്ചി കലൂർ പിഎംഎൽഎ കോടതിയെയാണ് ഇഡി ഇക്കാര്യ o അറിയിച്ചത്.

ഇത്തരത്തില്‍ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് ആ സമയത്ത് തന്നെ കൈരളി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. കൈരളിയുടെ അന്വേഷണത്തില്‍ ആരോപണം ശരിയല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് വാര്‍ത്ത നല്‍കിയത്. വ്യക്തിപരമായി ഇടതുപക്ഷ നേതാക്കളെ ആക്രമിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും വാര്‍ത്തയെ തുടര്‍ന്ന് വിലയിരുത്തലുകള്‍ വന്നിരുന്നു.

ALSO READ: കാരുണ്യ പദ്ധതിക്ക് 30 കോടി അനുവദിച്ചു, വൃക്ക മാറ്റിവയ്ക്കേണ്ടുന്നവര്‍ക്ക് 3 ലക്ഷം ലഭിക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

അതേസമയം, ഇ ഡി ആരോപണങ്ങളെ ആദ്യം തന്നെ അരവിന്ദാക്ഷന്‍ തള്ളിക്കളഞ്ഞിരുന്നു. ഏത് അന്വേഷണവും നടക്കട്ടേയെന്നും തനിക്ക് ഒന്നും പേടിക്കാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇ ഡിയുടെ പിന്മാറ്റം ബിജെപി- പ്രതിപക്ഷ- വലതുപക്ഷ മാധ്യമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. അരവിന്ദാക്ഷന്‍റെ മാതാവിന്‍റെ അക്കൗണ്ടിന്‍റെ പേരില്‍ വലിയ പ്രചാരണങ്ങള്‍ സമൂഹമാധ്യമത്തിലടക്കം ഇവര്‍ നടത്തിയിരുന്നു. ഈ പിന്മാറ്റത്തോടെ ഇ ഡി വിശ്വാസ്യത വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.

ALSO READ: “ഈ വീട് കണ്ടിട്ട് ഇ ഡി എന്ത് പറഞ്ഞു? അമ്പരന്ന് കാണും”; അനുഷയുടെ വീട് സന്ദർശിച്ച് ഡോ.തോമസ് ഐസക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News