മദ്യ നയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി സമൻസ്. ഈ മാസം 26 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപെട്ടാണ് സമൻസ്. ഇത് ഏഴാം തവണയാണ് ഇഡി കെജ്രിവാളിന് സമൻസ് അയക്കുന്നത്. കഴിഞ്ഞ 6 സമൻസും ഇഡി നടപടി നിയമവിരുദ്ധമെന് പറഞ്ഞ് കെജരിവാൾ തള്ളിയിരുന്നു. ഇ ഡി നിയമപരമായി സമൻസ് നൽകിയാൽ കെജരിവാൾ ഹാജരാകുമെന്നാണ് എഎപി മുൻപ് പറഞ്ഞിരുന്നത്.
Also Read: മഹാരാഷ്ട്രയിൽ ഭക്ഷ്യവിഷബാധ; അഞ്ഞൂറോളം പേർ ചികിത്സ തേടി വലയുന്നു
ഇഡിയുടെ ഭാഗത്ത് നിന്ന അപ്രതീക്ഷിത നീക്കമുണ്ടായാൽ പ്രതിഷേധത്തിന് തയ്യാറായിരിക്കാനാണ് പ്രവർത്തകർക്കുള്ള നിർദ്ദേശം.കെജരിവാളിന് ഗുജറാത്ത് സന്ദർശനത്തിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്ന് എഎപി മന്ത്രി സൌരഭ് ഭരത്വാജ് ആരോപിച്ചു. ഇതിനിടെ, ദില്ലിയിലെ മൊഹല്ല ക്ലിനിക്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ലഫ്റ്റനന്‍റ് ഗവർണർക്കെതിരെ എഎപി രംഗത്തെത്തി.
Also Read: എല്‍ഡിഎഫ് സര്‍ക്കാരുകളെല്ലാം സ്വീകരിച്ചിട്ടുള്ളത് സ്ത്രീ സൗഹൃദ നയം: മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെയായ അഴിമതി ആരോപണത്തില്‍ ലഫ് ഗവർണർ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തെന്നും വ്യാജ ലാബ് ടെസ്റ്റുകള്‍ നടത്തിയെന്നുമാണ് ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here