ദില്ലി മദ്യനയ അഴിമതി കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമൻസ് അയക്കാന്‍ ഇഡി

ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമൻസ് അയക്കാന്‍ ഇഡി. നാലാമത്തെ സമൻസ് ഇന്ന് ഇഡി കെജ്രിവാളിന് നൽകും. ഇ ഡി നിയമപരമായി സമൻസ് നൽകിയാൽ കെജരിവാൾ ഹാജരാകുമെന്നാണ് എഎപിയുടെ നിലപാട്. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസിൽ വ്യക്തമാക്കണമെന്നുമാണ് എ എ പിയുടെ ആവശ്യം.

ALSO READ: സംസ്ഥാന സ്കൂള്‍ കലോത്സവം; പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് കോഴിക്കോടും തൃശ്ശൂരും

ഇഡിയുടെ ഭാഗത്ത് നിന്ന അപ്രതീക്ഷിത നീക്കമുണ്ടായാൽ പ്രതിഷേധത്തിന് തയ്യാറായിരിക്കാനാണ് പ്രവർത്തകർക്കുള്ള നിർദ്ദേശം.കെജരിവാളിന് ഗുജറാത്ത് സന്ദർശനത്തിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്ന് എഎപി മന്ത്രി സൌരഭ് ഭരത്വാജ് ആരോപിച്ചു. ഇതിനിടെ, ദില്ലിയിലെ മൊഹല്ല ക്ലിനിക്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ലഫ്റ്റനന്‍റ് ഗവർണർക്കെതിരെ എഎപി രംഗത്തെത്തി.

കഴിഞ്ഞ ദിവസം മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെയായ അഴിമതി ആരോപണത്തില്‍ ലഫ് ഗവർണർ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തെന്നും വ്യാജ ലാബ് ടെസ്റ്റുകള്‍ നടത്തിയെന്നുമാണ് ആരോപണം.

ALSO READ: മൂടൽമഞ്ഞിൽ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിച്ചില്ല; എയർ ഇന്ത്യക്കും സ്പൈസ്ജെറ്റിനും നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News