ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളള ഇന്ന് ഇഡിക്ക് മുമ്പാകെ ഹാജരായേക്കും. ശ്രീനഗറിലെ ഇഡി ഓഫീസിന് മുമ്പാകെ ഹാജരാകണം എന്നാവശ്യപ്പെട്ട് ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ.ഡി സമന്‍സ് ലഭിച്ചിരുന്നു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട പണമിടപാടിലാണ് ഇഡി അന്വേഷണം.
കേസില്‍ 2018ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2022ലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ആരോപണം ഉയരുമ്പോഴാണ് 86കാരനായ ഫാറൂഖ് അബ്ദുളളയ്ക്കും ഇഡിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
Also Read : ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന്
ജനുവരി 11ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ഫറൂഖ് അബ്ദുള്ള ഹാജരായില്ല. ഇതേ കേസില്‍ കഴിഞ്ഞ മാസവും ഇ.ഡി സമന്‍സ് ലഭിച്ചിരുന്നു. എന്നാല്‍, ആരോഗ്യ കാരണങ്ങളാല്‍ ഹാജരായിരുന്നില്ല. നിലവില്‍ ശ്രീനഗര്‍ എം.പിയാണ് ഫാറൂഖ് അബ്ദുല്ല. ശ്രീനഗറിലെ ഓഫിസില്‍ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here