അശോക് ഗെഹ്‌ലോട്ടിന്റെ മകന് ഇ ഡി സമന്‍സ്; രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ റെയ്‌ഡ്

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇഡിയുടെ റെയ്ഡ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതാസ്‌റയുടെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്.

Also Read : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ടിനും ഇഡി സമന്‍സ് അയച്ചു. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. സ്വതന്ത്ര എംഎല്‍എ ഓം പ്രകാശ് ഹുഡ്ലയുടെ വസതിയിലും റെയ്ഡ് പുരോഗമിക്കുകയാണ്.

വിദേശ നാണ്യ വിനിമയ ചട്ടലംഘനത്തിന്റെ പേരിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന്‍ വൈരഭ് ഗെലോട്ടിന് ഇഡി സമന്‍സ് അയച്ചത്.  വൈരഭ് ഗെലോട്ടിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ ആരോപണം ഉന്നയിച്ച് ബിജെപി എംപി കിരോഡി ലാല്‍ മീണ ഇഡിക്ക് പരാതി നല്‍കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം ചൂടുരപിടിക്കുമ്പോഴാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ വ്യാപക പരിശോധന നടത്തുന്നത്. രാജസ്ഥാനിലെ ഇ ഡി നടപടി പരാജയം മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.  പരിഹസിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്ന് ഇഡി വ്യക്തമാക്കി. സ്ത്രീകള്‍ക്കായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇഡി നടപടിയെന്ന് മുഖ്യമന്ത്രി ഗെലോട്ട് ആരോപിച്ചു.

Also Read : മാത്യു കുഴല്‍നാടനെ കയറൂരി വിടരുതെന്ന് മുതിര്‍ന്ന നേതാക്കള്‍; പരസ്യമായി തള്ളാതെ കോണ്‍ഗ്രസ്

തുടങ്ങി. രാജസ്ഥാനില്‍ വനിതകള്‍ക്കും പാവപ്പെട്ടവര്‍ക്കും കോണ്‍ഗ്രസ് പദ്ധതികള്‍ കൊണ്ട് ഗുണമുണ്ടാകരിക്കാനാണ് ബിജെപി നീക്കമെന്നും ഗെലോട്ട് കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News