ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് കുരുക്ക്: 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ,  ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായാണ്‌ ഇഡി വെളിപ്പെടുത്തൽ.

ALSO READ: ഇന്ത്യൻ 2ൽ വിഎഫ്എക്സിലൂടെ നെടുമുടി വേണു… സേനാപതിയുടെ തിരിച്ചുവരവ്; ആകാംക്ഷയിൽ സിനിമാലോകം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്‍റെ ഉടമകള്‍ക്കെതിരെ ഇ ഡി അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.  തന്‍റെ കൈവശമുള്ള പണം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ‘ബാഗേല്‍’ എന്നയാള്‍ക്ക് നല്‍കാനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ഇഡി പറയുന്നു.

ഇയാളില്‍നിന്നു പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയതായും മഹാദേവ് നെറ്റ്വര്‍ക്കിന്റെ ഉന്നതോദ്യോഗസ്ഥനായ ശുഭം സോണിയുടെ ഇമെയില്‍ പരിശോധിച്ചതില്‍നിന്നുമാണ് വിവരം ലഭിച്ചത്. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി അറിയിച്ചു. അതേസമയം, തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള എൻഫോഴ്‌സ്മെന്‍റിന്‍റെ വെളിപ്പെടുത്താൽ രാഷ്ട്രീയ ആയുധമക്കാനാണ് ബിജെപി തീരുമാനം.

ALSO READ: എലിയെയും പക്ഷികളെയും പിടിച്ചു, പ്രാണികളെ കഴി‍ച്ചു, വേട്ടയാടാൻ വരെ പോയി; ഇരുളർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന നിമിഷങ്ങളെ കുറിച്ച് ലിജോ മോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News