സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും; ഇന്ന് ഹാജരാകാന്‍ നിര്‍ദേശം

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് കെ സുധാകരന്‍ ഹാജരാകും. അഞ്ചു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ ഹാജരാക്കാന്‍ ആണ് സുധാകരനോട് നിര്‍ദേശം നൽകിയിരിക്കുന്നത്.

ALSO READ:ചന്ദ്രബാബു നായിഡുവിനെ ജയിലിലാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശില്‍ പ്രതിഷേധം

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വെച്ച് സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ ജീവനക്കാരന്‍ മൊഴി നൽകിയിരുന്നു. കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും ഇക്കാര്യത്തിൽ മൊഴി നല്‍കിയിട്ടുണ്ട്. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്നായിരുന്നു മൊഴി. ഇത് അടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇ ഡി സുധാകരനെ ചോദ്യം ചെയ്യുന്നത്.

ALSO READ:‘ഉടായിപ്പ് ഒരു സംഘപ്രവര്‍ത്തകന് ചേരുന്നതല്ല’; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മിപ്രിയ

നേരത്തെ മോന്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരന്‍ നിഷേധിച്ചിരുന്നു. നേരത്തെ ഒരു തവണ ഇ ഡി സുധാകരനെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എടുത്ത കേസില്‍ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News