‘ബിജെപിക്ക് ഇലക്‌ടറല്‍ ബോണ്ട് പിരിച്ചെടുക്കാനുള്ള ദല്ലാള്‍ പണിയാണ് ഇ ഡി ചെയ്യുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിക്ക് ഇലക്ട്രല്‍ ബോണ്ട് പിരിച്ചെടുക്കാനുള്ള ദല്ലാള്‍ പണിയാണ് സര്‍ക്കാര്‍ സ്ഥാപനമായ ഇ ഡി എടുക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇ ഡി ഒന്നു നോക്കിയാല്‍ പേടിക്കുന്നവരായി കോണ്‍ഗ്രസ് മാറി മടിയില്‍ കനം ഉള്ളതിനാലാണ് കോണ്‍ഗ്രസ് ഇ ഡി യെ പേടിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കുന്ദമംഗലത്ത് സ്ഥാനാര്‍ഥിയുടെ പര്യടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: കേരളമാകെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ഒന്നിച്ചുനില്‍ക്കും: പ്രൊഫ.സി രവീന്ദ്രനാഥ്

ഇ ഡി യെ കാണിച്ച് ഇടതുപക്ഷ സര്‍ക്കാരിനെ ഭയപ്പെടുത്താനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്. ഇ ഡി യെ വെച്ചുള്ള ഭീഷണി കോണ്‍ഗ്രസിനോട് മതി ഇടതുപക്ഷത്തോട് വേണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News