വി എം ദേവദാസിന്‌ ഇടശ്ശേരി പുരസ്കാരം

ഇടശ്ശേരി പുരസ്‌കാരം ചെറുകഥകളുടെ സമാഹാരമായ ‘കാടിനു നടുക്കൊരു മരം’ എന്ന പുസ്തകത്തിന്റെ രചയിതാവ് വി എം ദേവദാസിന്‌. 50,000 രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 23ന് പൊന്നാനിയിൽ സംഘടിപ്പിക്കുന്ന ഇടശ്ശേരി അനുസ്‌മരണ സമ്മേളനത്തിൽ സമ്മാനിക്കും. ചരിത്രത്തെയും പൈതൃകസംസ്‌കൃതിയെയും സമകാലജീവിത പരിതോവസ്ഥകളോട് തികഞ്ഞ ശില്പചാതുരിയോടെ ചേർത്തുവയ്‌ക്കുന്ന കഥകളാണ് ദേവദാസിന്റേതെന്ന് മൂല്യനിർണയകമ്മിറ്റി നിരീക്ഷിച്ചു. ഡോ. കെ പി മോഹനൻ, ഡോ. വിജു നായരങ്ങാടി, അശോക കുമാർ ഇടശ്ശേരി, സമിതി പ്രസിഡന്റ് പ്രൊഫ. കെ വി രാമകൃഷ്ണൻ എന്നിവരാണ് കൃതികളുടെ മൂല്യനിർണയം നടത്തിയത്‌.

ALSO READ: കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി സുധീർ നാഥും, സെക്രട്ടറിയായി എ സതീഷും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News