അന്ന് കൂടിയ ജനങ്ങളെല്ലാം തന്നെക്കണ്ട് കൂടിയതാണെന്നാണ് അൻവർ കരുതിയിരിക്കുന്നത്, ഒരംഗം പോലും പി വി അൻവറിനൊപ്പമില്ല: എടവണ്ണ ലോക്കൽ സെക്രട്ടറി പി കെ മുഹമ്മദലി

അൻവർ ആരുടെയും അഭയമില്ലാതെ വീട്ടിലിരിക്കുമ്പോൾ എടവണ്ണയിലെ സിപിഐ എമ്മിന്‍റെ സഹായം തേടിയെന്നും തങ്ങൾ സഹായം നൽകിയെന്നും എടവണ്ണ ലോക്കൽ സെക്രട്ടറി പി കെ മുഹമ്മദലി. നിലമ്പൂരിൽ മത്സരിക്കുമ്പോൾ എടവണ്ണയിൽ നിന്ന് സഹായിക്കാൻ പോയി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇവിടെ സ്വീകരണം നൽകി. അന്ന് കൂടിയ ജനങ്ങളെല്ലാം തന്നെക്കണ്ട് കൂടിയതാണെന്ന് അൻവർ കരുതി. അത് പാർട്ടിക്ക് വേണ്ടി കൂടിയ ജനങ്ങളാണ്. ചെങ്കൊടി കൈകളിലുണ്ടെങ്കിലേ ഞങ്ങൾ കൂടെയുള്ളൂ. എടവണ്ണയിൽ 347 പാർട്ടി അംഗങ്ങളും പതിനായിരത്തോളം അനുഭാവികളുമുണ്ട്. ഒരംഗം പോലും പി വി അൻവറിനൊപ്പം ഇല്ലെന്നും പി കെ മുഹമ്മദലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News