സോഷ്യൽമീഡിയയിൽ തന്നെ ബലിയാടാക്കിയപ്പോൾ ‘അമ്മ’ സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. ‘അമ്മ സംഘടനയിലെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിലർ തനിക്ക് ‘പെയ്ഡ് സെക്രട്ടറി’ എന്ന അലങ്കാരം ചാർത്തിത്തന്നതായും പുതിയ ഭരണസമിതിയിലുള്ളവർക്ക് ഈ അവസ്ഥയുണ്ടാകരുത് എന്നും ഇടവേള ബാബു പറഞ്ഞു. വിടവാങ്ങൽ പ്രസംഗത്തിൽ ആയിരുന്നു ഇടവേള ബാബുവിന്റെ വികാരഭരിതനായ പ്രസംഗം.
ALSO READ:ഒന്നിൽ കൂടുതൽ പാൻ കാർഡ് ഉണ്ടോ? പണിയാകും
സമൂഹമാധ്യമത്തിൽ ആക്രമിക്കപ്പെട്ടപ്പോൾ ആരും സഹായത്തിനുണ്ടായില്ല. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് മറുപടി പറയാനാകില്ല. പ്രതികരിക്കേണ്ടിയിരുന്നത് മറ്റുള്ളവരാണ്. പക്ഷേ, ഒരാൾപോലും മറുപടി പറഞ്ഞില്ല. പുതിയ ഭരണസമിതിയിലുള്ളവർക്ക് ഈ അവസ്ഥയുണ്ടാകരുത്. മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും എന്നും കൂടെ നിന്നതുകൊണ്ടാണ് പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
ജഗതി ശ്രീകുമാറാണ് ശമ്പളം തരണമെന്ന് ആദ്യം പറഞ്ഞത്. അന്നത് ആരും കേട്ടില്ല. ഒൻപത് വർഷം മുൻപാണ് 30,000 രൂപ അലവൻസ് കിട്ടിത്തുടങ്ങിയത്. സ്ഥാനമൊഴിയുമ്പോൾ അത് 50,000 രൂപ ആയിട്ടുണ്ട്. പക്ഷേ, അതിലെ പതിനായിരം രൂപ മാത്രമാണ് എടുക്കാറുള്ളത്. ബാക്കിയുള്ളത് ഡ്രൈവർക്കും ഫ്ലാറ്റിനുമാണ് നൽകുന്നത്. ആദ്യതവണ ജനറൽ സെക്രട്ടറിയായപ്പോൾ 36 ലക്ഷം രൂപയും രണ്ടാംവട്ടം ഒരുകോടിയും നീക്കിയിരിപ്പുണ്ടാക്കി. സംഘടനയ്ക്ക് ആറരക്കോടി രൂപ ബാക്കിവെച്ചുകൊണ്ടാണ് താൻ സ്ഥാനമൊഴിയുന്നത് എന്നും ഇടവേള ബാബു വ്യക്തമാക്കി.
ALSO READ: ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here