തനിക്കെതിരെയുണ്ടായ ആരോപണം ഗൂഢാലോചനയുടെ ഭാഗം; പരാതി നൽകി ഇടവേളബാബു

തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെ പരാതി നൽകി ഇടവേളബാബു. ഈ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെയാണ് ഇടവേള ബാബു പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ കമ്മീഷനുമാണ് പരാതി. ഇമെയിൽ വഴിയാണ് പരാതി അയച്ചിരിക്കുന്നത്.

Also Read; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിദ്ദിഖിനെതിരെ പരാതി നൽകി യുവ അഭിനേത്രി

തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് ജുബിത, മിന്നു മുനീർ എന്നി രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് ഇതുമായി കൂടുതൽ നിയമനടപടികൾ തന്റെ അഡ്വക്കേറ്റുമായി നിയമോപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേളബാബു അറിയിച്ചു.

Also Read; നടിയെ ആക്രമിച്ച കേസ്; 261-മത്തെ സാക്ഷിയുടെ ക്രോസ്സ് വിസ്താരം നീളുന്നുവെന്ന് പൾസർ സുനി സുപ്രിം കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News