ന്യൂസ്‌ ക്ലിക്കിനെതിരായ കേസ്; എഡിറ്റർ പ്രബീർ പുരകായസ്ത ഇന്ന് ദില്ലി ഹൈക്കോടതിയെ സമീപിക്കും

ന്യൂസ്‌ ക്ലിക്കിനെതിരായ കേസിൽ എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് എഡിറ്റർ പ്രബീർ പുരകായസ്ത ദില്ലി ഹൈക്കോടതിയെ ഇന്ന് സമീപിക്കും.ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് പ്രബീർ പുരകായസ്ത ദില്ലി ഹൈക്കോടതിയെ സമീപിക്കുക. എഫ്ഐആർ പകർപ്പ് ലഭിച്ച ശേഷമാകും തുടർനടപടികൾ എടുക്കുക.

ALSO READ:പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി

അതേസമയം ന്യൂസ് ക്ലിക്കിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ദില്ലി പൊലീസ്. വിദേശ ഫണ്ട് സ്വീകരിച്ചത് അടക്കമുള്ള കാര്യങ്ങൾ അറിയുന്നതിനായി പ്രബീർ പുരകായസ്ത, എച്ച്ആർ മാനേജർ അമിത് ചക്രവർത്തി എന്നിവരെ പ്രത്യേക സെൽ ചോദ്യം ചെയ്യുകയാണ്. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടന്നു വരികയാണ്.

ബുധനാഴ്ചയാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയേയും എച്ച്ആർ മാനേജർ അമിത് ചക്രവർത്തിയേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 7 ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്.ന്യൂസ് ക്ലിക്ക് ഓഫീസിലും പ്രബിര്‍ പുര്‍കയസ്ഥയുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയുള്‍പ്പെടെ വസതികളിലും പൊലീസ് സ്‌പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി എട്ടരയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ALSO READ:ലഘുലേഖകൾ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തി; മാവോയിസ്റ്റ്‌ ഭീതിയിൽ തോട്ടം തൊഴിലാളികൾ

ചൈനീസ് താത്പര്യങ്ങൾക്ക് അനുസരിച്ച് വാർത്ത നൽകിയെന്ന ആരോപണം ന്യൂസ് ക്ലിക്ക് നിഷേധിച്ചിരുന്നു. ന്യൂസ്ക്ലിക്ക് ഒരു സ്വതന്ത്ര വാർത്താ വെബ്സൈറ്റാണെന്നും പ്രസ്താവനയിൽ പറയുന്നു.നടപടിക്കെതിരെ പ്രതിഷേധം രാജ്യമെമ്പാടും ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News