ഫുട്‌ബോളിനിടെ താരം കുഴഞ്ഞുവീണു; മത്സരം റദ്ദാക്കി, പരിഭ്രാന്തരായി കളിക്കാരും കാണികളും

bavo-italian-league

ഫുട്ബോൾ മത്സരത്തിനിടെ താരം കളത്തില്‍ കുഴഞ്ഞുവീണു. ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗിലാണ് സംഭവം. ഫ്ലൊറെന്റീനോ ക്ലബ് മിഡ് ഫീല്‍ഡര്‍ എഡോര്‍ഡോ ബോവ് ആണ് കുഴഞ്ഞുവീണത്. കടുത്ത ഹൃദയാഘാതമുണ്ടായതായാണ് സൂചന. ഇന്റര്‍മിലാനെതിരായ മത്സരത്തിനിടെയായിരുന്നു ഇത്.

ഫ്ലൊറെന്‍സിയയിലെ ആര്‍ടെമിയോ ഫ്രാഞ്ചി സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സില്‍ കെയര്‍ഗി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മെച്ചപ്പെട്ടതായി ക്ലബ് അറിയിച്ചു.

Read Also: ഒളിമ്പ്യൻ പി വി സിന്ധു വിവാഹിതയാകുന്നു

കളി തുടങ്ങി 16-ാം മിനിറ്റിലാണ് ഓടിക്കൊണ്ടിരുന്ന ഇരുപത്തിരണ്ടുകാരന്‍ കുഴഞ്ഞുവീണത്. ചുറ്റുംകൂടിയ കളിക്കാര്‍ പരിഭ്രാന്തരായി മെഡിക്കല്‍ സംഘത്തെ വിളിച്ചു. റഫറി കളി നിര്‍ത്തിവച്ചു. അപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ബോധം വീണ്ടെടുത്തതായും സ്വയം ശ്വസിക്കുന്നതായും ആശുപത്രിയില്‍ നിന്ന് അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സ തുടരുന്നു.

മത്സരം പിന്നീട് റദ്ദാക്കി. ഇറ്റലിയുടെ അണ്ടര്‍ 21 ടീം അംഗമാണ്. റോമ ക്ലബിനായി മൂന്ന് വര്‍ഷം കളിച്ച ശേഷം ജൂലൈയില്‍ വായ്പാടിസ്ഥാനത്തിലാണ് ഫ്ലൊറെന്റീനോയിലെത്തിയത്. 2020 യൂറോകപ്പില്‍ ഫിന്‍ലിന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ എറിക്സണ്‍ സമാന രീതിയില്‍ കളത്തില്‍ കുഴഞ്ഞുവീണിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം കളത്തില്‍ തിരിച്ചെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News