മുന്‍ ധനമന്ത്രി തോമസ് ഐസക്കിനുള്ള ഇഡിയുടെ സമന്‍സിന് വീണ്ടും സ്റ്റേ. ഇഡിയെ പേടിയില്ലെന്നും ദില്ലി യജമാനന്മാര്‍ അമ്പതിനായിരം കോടി രൂപയുടെ കാര്യത്തില്‍ എന്തെങ്കിലും കിട്ടുമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും ഭയമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
” കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ പൂച്ചയും എലി കളി തുടങ്ങിയിട്ട്. മസാല ബോണ്ട് ഇറക്കിയത് ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ മാനേജ്‌മെന്റ് ആക്ട് (ഫെമ ആക്ടിന്) വിരുദ്ധമായിട്ടാണെന്നാണ് ഇഡി പറയുന്നത്. ആ ആക്ട് നോക്കേണ്ട ചുമതല ആര്‍ബിഐയ്ക്കാണ്. ആര്‍ബിഐക്ക് അങ്ങനൊരു കേസില്ല. അവരുടെ അനുവാദത്തോടെയാണ് ബോണ്ട് ഇറക്കിയത്. മാത്രമല്ല എല്ലാ മാസവും കണക്ക് കൃത്യമായി ആര്‍ബിഐയ്ക്ക് കൊടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തന്റെയും മക്കളുടെയും അക്കൗണ്ടുകള്‍, താന്‍ ഏതെല്ലാം കമ്പനികളില്‍ ഡയറക്ടറായി ഇരുന്നോ അവിടുത്തെ അക്കൗണ്ടുകള്‍ ഇതൊക്കെ ചോദിക്കേണ്ട അവകാശം ഇഡിക്കുണ്ടോ എന്ന ചോദ്യം താന്‍ ഉന്നയിച്ചു. ഹൈക്കോടതി ആ ചോദ്യം ന്യായമാണെന്ന് വ്യക്തമാക്കി. രണ്ടുവര്‍ഷമായി ഇഡി വിശദീകരണമില്ല, അപ്പോള്‍ അപ്പീലില്‍ പുതിയ സമന്‍സ് അയക്കാമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് പറഞ്ഞു. എന്നാല്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നതോടെ ഇഡിക്ക് വീണ്ടും അടിതെറ്റി. ഇഡിയോട് പറയാനുള്ളത് ഇതാണ്, നിങ്ങളുടെ ദില്ലിയിലെ യജമാനന്‍മാര്‍ ചിന്തിക്കുന്നുണ്ടാവും വെറും അമ്പതിനായിരം കോടി രൂപയുടെ കാര്യമല്ലേ, തപ്പിയാല്‍ എവിടെങ്കിലും എന്തെങ്കിലും കിട്ടുമെന്ന്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. നിങ്ങളെ പേടിയുമില്ല.” – തോമസ് ഐസക്ക് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here