നിലവിൽ വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് . ഈ ക്രമാതീത സാഹചര്യം മുന്നിൽ കണ്ട് പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് കാനഡ, ഓസ്‌ട്രേലിയ, യു.കെ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍. നല്ലൊരു വിഭാഗം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിൽ പഠനത്തിനായി എത്തുന്നത്. നിരവധി സംശയങ്ങള്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളും ഇതുമായി ബന്ധപ്പെട്ട് ഉണ്ട്. എന്നാല്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ അക്കാദമിക മികവുള്ള വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് മനസിലാക്കാം.
Also read:റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു
ഓരോ രാജ്യത്തും വ്യത്യസ്തമാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരുമ്പോൾ ചെറിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഭാഷാ പ്രാവീണ്യ പരീക്ഷകള്‍ക്ക് പോലും പ്രാമുഖ്യം നല്‍കുന്നില്ല. കൊവിഡിന് ശേഷം ചിലരാജ്യങ്ങള്‍ നല്‍കിയ ഇളവുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ കുത്തൊഴുക്കിന് കാരണമായി. സര്‍വ്വകലാശാലകള്‍ ഇംഗ്ലീഷ്, മറ്റു പ്രാവീണ്യ പരീക്ഷകളില്‍ ഇളവുകള്‍ അനുവദിച്ചു.
ഓസ്‌ട്രേലിയ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത് സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ തന്നെ പഠനത്തിനെത്തണം എന്ന ലക്ഷ്യത്തോടെയാണ്.അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ഗുണനിലവാരം, അക്കാദമിക് മെറിറ്റ്, ഇംഗ്ലീഷ് പ്രാവീണ്യം, തൊഴില്‍ നൈപുണ്യം എന്നിവയ്ക്ക് പുതിയ സംവിധാനത്തില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഓസ്‌ട്രേലിയയിലേക്ക് പഠനത്തിന് ഐ ഇ എൽ ടി എസ് കുറഞ്ഞത് 6.5 ബാന്‍ഡ് നേടിയിരിക്കണം. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത് അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്കാണ്. പ്ലസ്ടുവിനുശേഷം ഓസ്ട്രേലിയയില്‍ അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിന് പോകാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇനി ഉയര്‍ന്ന അക്കാദമിക് മെറിറ്റും, ഇംഗ്ലീഷ് പ്രാവീണ്യവും വിലയിരുത്തി മാത്രമേ വിസ നൽകുകയുള്ളൂ.
ഏജന്‍സികളില്‍ ശ്രദ്ധവേണം
വിദേശ പഠനങ്ങൾക്കായി ഏജന്‍സികൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ചു നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. പ്രാവീണ്യ പരീക്ഷകളില്‍ ഇളവ് നല്‍കി വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന ഏജന്‍സികൾ നിരവധിയുണ്ട്. സര്‍വകലാശാലകളുടെ ലോക റാങ്കിങ് നിലവാരം വിലയിരുത്തണം. ഓരോ രാജ്യങ്ങളിലുമുള്ള വിദ്യാഭ്യാസ പ്രൊവൈഡേഴ്സ് ഇതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ നല്‍കും.
Also read:പാലക്കാട് മധ്യവയസ്‌കൻ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ
പരിമിതികളും പ്രതിസന്ധികളും
യു.കെ യിലും, കാനഡയിലും വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ലഭിക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല വിവിധ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന തദ്ദേശീയര്‍ക്കിടയിലുള്ള തൊഴിലില്ലായ്മയും അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാര്‍ട്ട് ടൈം തൊഴില്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്ത് പാര്‍ടൈം തൊഴില്‍ കണ്ടെത്തേണ്ട അവസ്ഥ, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവയാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ നേരിടുന്ന മറ്റ് പ്രധാന പ്രശ്നങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here