വിദ്യാഭ്യാസ ബജറ്റ് വിഹിതം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുഴുവന്‍ ചെലവ് ജിഡിപിയുടെ 0.4% മാത്രം

dr sivadasan mp

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുഴുവന്‍ ചെലവ് ജിഡിപിയുടെ 0.4 ശതമാനം മാത്രമാണ് എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതത്തെക്കുറിച്ച് വി. ശിവദാസന്‍ എംപി ഉന്നയിച്ച ചോദ്യത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്.ജിഡിപിയുടെ ശതമാനമായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് അനുവദിച്ച തുക, കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസത്തിനായി നീക്കിവച്ച തുക, വിദ്യാഭ്യാസത്തിനുള്ള ചെലവ് ജിഡിപി യുടെ 6 ശതമാനമായി ഉയര്‍ത്താന്‍ പദ്ധതിയുണ്ടോ എന്നിവയായിരുന്നു എംപിയുടെ ചോദ്യങ്ങള്‍.

ALSO READ: യുഎപിഎ കേസുകള്‍; ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവെന്ന് സമ്മതിച്ച് കേന്ദ്രം, മറുപടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസത്തിനായുള്ള മുഴുവന്‍ ചെലവ് ജിഡിപിയുടെ 0.4 ശതമാനം മാത്രമാണെന്ന് ഉത്തരത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസവകുപ്പിന്റെ ചെലവിന് പുറമെ പുറമെ മറ്റ് മന്ത്രാലയങ്ങള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിശീലനം, ഗവേഷണം, വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നതും വിദ്യാഭ്യാസത്തിനായുള്ള മൊത്തം ചെലവിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, വിദ്യാഭ്യാസരംഗത്ത് മറ്റ് മന്ത്രാലയങ്ങള്‍ നടത്തുന്ന ചെലവുകളും വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ ചെലവിന്റെ ഭാഗമായി കണക്കാക്കണം, ഇത് കൂടി കൂട്ടിയാലും, സര്‍ക്കാര്‍ കണക്ക് അനുസരിച്ച് ജിഡിപിയുടെ 1.02 ശതമാനം മാത്രമാണ്.

സംസ്ഥാനങ്ങള്‍ ദേശീയ ജിഡിപിയുടെ 3.1 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നു, ഇത് വിദ്യാഭ്യാസത്തിനായുള്ള മൊത്തം ചെലവിന്റെ 75% ആണ്. കേന്ദ്ര ഗവണ്‍മെന്റ് ചിലവഴിക്കുന്നത് വിദ്യാഭ്യാസത്തിനായുള്ള മുഴുവന്‍ സര്‍ക്കാര്‍ ചെലവിന്റെ 25% മാത്രമാണ്.

സിഎസ്‌ഐആര്‍ ഫെലോഷിപ്പുകള്‍ ഓരോ വര്‍ഷവും വെട്ടിക്കുറയ്ക്കുന്നതായി ഡോ.വി.ശിവദാസന്‍ തന്റെ ആദ്യ അനുബന്ധ ചോദ്യത്തില്‍ ചൂണ്ടിക്കാട്ടി. ഇടകഞഡഏഇ ചഋഠ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പുകള്‍ ഗവേഷണത്തിന് തയ്യാറെടുക്കുന്ന ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതീക്ഷയാണ്. 2019ല്‍ 4,622 ഫെലോഷിപ്പുകള്‍ ലഭിച്ചു. എന്നാല്‍ 2020ല്‍ ഇത് 2,247 ആയി കുറഞ്ഞു. 2021-ല്‍ അത് വീണ്ടും വെറും 927 ആയി കുറഞ്ഞു. 2022-ല്‍ 969 ഖഞഎകള്‍ ലഭിച്ചു. കൊവിഡ് കാരണം ഇക്കാലയളവില്‍ ഫെലോഷിപ്പുകള്‍ കുറഞ്ഞുവെന്നാണ് വിശദീകരണം. കോവിഡിന് ശേഷം, 2023 ല്‍ ജെആര്‍എഫുകളുടെ എണ്ണം 2646 മാത്രമാണ്. സ്‌കോളര്‍ഷിപ്പുകളുടെ എണ്ണവും തുകയും ഓരോ വര്‍ഷവും വര്‍ദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വിപരീത ദിശയിലാണ്. അതിനാല്‍ സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറയ്ക്കുന്നത് നിര്‍ത്തി, സ്‌കോളര്‍ഷിപ്പുകളുടെ എണ്ണവും തുകയും വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. എന്നാല്‍ ചോദ്യത്തിന് പ്രധാന ചോദ്യവുമായി ബന്ധമില്ലെന്നും അതിനാല്‍ ആവശ്യമായ ഡാറ്റ തന്റെ പക്കലില്ലെന്നും ഡേറ്റ പിന്നീട് നല്‍കാമെന്നും ഉറപ്പുനല്‍കി മന്ത്രി ഒഴിഞ്ഞു മാറി.

ALSO READ: വയനാടിന് കേന്ദ്ര സഹായം; അമിത്ഷായ്ക്ക് നിവേദനം നല്‍കി കേരള എംപിമാര്‍

കേന്ദ്രാവിഷ്‌കൃത സാങ്കേതിക സ്ഥാപനങ്ങളില്‍ ഗേറ്റ് പരീക്ഷ പാസായവര്‍ക്കുള്ള എംടെക് സ്‌കോളര്‍ഷിപ്പ് പ്രതിമാസം 12400 രൂപയാണെന്ന് ഡോ.വി.ശിവദാസന്‍ തന്റെ രണ്ടാമത്തെ സപ്ലിമെന്ററി ചോദ്യത്തില്‍ ചൂണ്ടിക്കാട്ടി. 2014 നവംബറിലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഈ തുക പരിഷ്‌കരിച്ചിട്ടില്ല.സ്‌കോളര്‍ഷിപ് തുക കാലാനുസൃതമായി പുതുക്കുമോ എന്ന ചോദ്യത്തിനും ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം ആവശ്യപ്പെടുകയാണ് മന്ത്രി ചെയ്തത്.

2021-22 മുതല്‍ 2023-24 വരെയുള്ള ബജറ്റ് വിഹിതത്തില്‍ 30,324 കോടി രൂപ ചിലവഴിക്കാതെ ഇരുന്നുവെന്നതും മറുപടിയില്‍ നിന്ന് വ്യക്തമാണ്.ആയിരക്കണക്കിന് ഗവേഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെടുമ്പോഴും വിദ്യാഭ്യാസത്തിന് ബജറ്റില്‍ വകയിരുത്തിയ തുക പോലും സര്‍ക്കാര്‍ ചെലവഴിക്കാത്തത് ക്രൂരതയാണെന്ന് വി ശിവദാസന്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്ന് സഞ്ജയ് സിംഗ് (എഎപി), തിരുച്ചി ശിവ (ഡിഎംകെ), മിലിന്ദ് ദിയോറ (എസ്എസ്) എന്നിവര്‍ അനുബന്ധ ചോദ്യങ്ങള്‍ ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News