സംസ്ഥാന ബജറ്റില്‍ തിളങ്ങി വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ ക്ഷേമ മേഖലകള്‍. വിദേശ വിദ്യാര്‍ഥികളെയടക്കം ആകര്‍ഷിക്കാന്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ കേരളത്തില്‍ സ്ഥാപിക്കും. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടിയും, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 678.54 കോടി രൂപയും വകയിരുത്തി. അഞ്ച് പുതിയ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. സാമൂഹ്യ ക്ഷേമ മേഖലയ്ക്ക് 553 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.
ALSO READ:ബാഡ്ജ് ഓഫ് ഓണറും കമന്റേഷന്‍ ഡിസ്‌ക്കും 321 പേര്‍ക്ക്; വിതരണം ചൊവ്വാഴ്ച ഡി.ജി.പി നിര്‍വഹിക്കും
രാജ്യത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനും കൂടുതല്‍ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനും ഉചിതമായ പദ്ധതി രൂപീകരിക്കും. ആരോഗ്യ മേഖലയ്ക്കും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും ബജറ്റില്‍ മികച്ച പരിഗണനയാണ് നല്‍കിയിരിക്കുന്നത്. സാമൂഹ്യ ക്ഷേമ മേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 553 കോടിക്ക് മുകളിലാണ് വകയിരുത്തിയിരിക്കുന്നത്.
ALSO READ:സംസ്ഥാനത്ത് നദികളിലെ മണല്‍ വാരല്‍ പുനരാരംഭിക്കും; 200 കോടി സമാഹരിക്കുമെന്ന് പ്രതീക്ഷ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here