നീറ്റ് പരീക്ഷാ ക്രമക്കേട്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. സഭയുടെ കീഴ് വഴക്കവും മര്യാദയും പാലിച്ചായിരിക്കണം ചര്‍ച്ച നടക്കേണ്ടത്. സര്‍ക്കാരിന്റെ ഉത്തരവാദിത്വം രാജ്യത്തെ വിദ്യാര്‍ത്ഥികളോടും യുവാക്കളോടുമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. റദ്ദാക്കിയ പരീക്ഷകളുടെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: മോദി ഗ്യാരന്റിയിൽ മുങ്ങാത്ത വല്ല സ്ഥലവും ഇനി ബാക്കിയുണ്ടോ? കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത പ്രഗതി മൈതാനിലെ ടണൽ പൂർണ്ണമായും വെള്ളത്തിൽ: വീഡിയോ

നീറ്റ് നെറ്റ് ക്രമക്കേട് എല്ലാ നടപടികളും നിര്‍ത്തിവച്ച് പ്രത്യേകം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. യുവാക്കളെ ബാധിക്കുന്ന വിഷയമാണെന്നും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടാണെന്ന സന്ദേശം പാര്‍ലമെന്റ് നല്‍കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Also Read: വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ‘സീറോ പ്രോഫിറ്റായി’ ലഭ്യമാക്കുന്നു; മരുന്ന് വിപണിയില്‍ സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍: മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News