എനർജറ്റിക് പെർഫോർമൻസ്! തോൽപ്പിക്കാൻ ഇനി ആരുണ്ടെന്ന് മന്ത്രി; വൈറലായി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ നൃത്തം

V Sivan kutty

നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അനയയുടെ എനർജിയും പെർമോർമൻസും കണ്ടാൽ “വേറെ ലെവൽ” എന്നെ പറയൂ. എരൂർ ജി കെ എം യു പി എസ്സ്കൂ ളിലെ 2–ാം ക്ലാസ് വിദ്യാർഥിനിയായ അനയുടെ വീഡിയോ പങ്കുവെച്ചത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ്. ‘നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അനയയെ തോൽപ്പിക്കാൻ ഇനി ആരുണ്ട്..!!!’ എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്.

Also Read: ‘സിനിമയിലെ ക്ലിപ്പ് മാത്രം വേണ്ടവർക്ക് ഞാൻ ഓബ്ജക്ട് മാത്രമാണ് ആര്‍ട്ടിസ്റ്റായി അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല’: ദിവ്യ പ്രഭ

മന്ത്രി പങ്കുവെച്ച വീഡിയോകൾക്ക് നിരവധി കമന്റുകളാണ് വരുന്നത്. ‘കുഞ്ഞുങ്ങൾ എത്ര സന്തോഷത്തിലാണ് അവർക്ക്, സന്തോഷത്തോടെ ആത്മ വിശ്വാസത്തോടെ പഠിച്ചും, കളിച്ചും വളരാനുള്ള ഇടമായിരിക്കണം വിദ്യാലയം’ എന്നാണ് കുട്ടികളുടെ നൃത്ത പ്രകടനത്തെ പറ്റി ഒരാളുടെ കമന്റ്.

Also Read: ഡ്രൈവിങ് ലൈസൻസ് പുതുക്കാറായോ? വീട്ടിലിരുന്ന് തന്നെ ലൈസൻസ് പുതുക്കാം-വീഡിയോ

കുട്ടികളുടെ കഴിവ് പ്രകടമാകുന്ന വീഡിയോകൾ പങ്കുവെയ്ക്കുന്ന മന്ത്രിയെയും ആളുകൾ ആഭിനന്ദിക്കുന്നുണ്ട്. ‘വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് ഇത്രത്തോളം പ്രോൽസാഹനം കൊടുക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി രാജ്യത്ത് അങ്ങ് അല്ലാതെ മറ്റാരുമില്ല അഭിനന്ദനങ്ങൾ’ എന്നാണ് ഒരാളുടെ കമന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration