ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള, രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിമാര്‍

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കേരളത്തിന് വിയോജിപ്പിന്റെ മേഖലകള്‍ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള സ്‌കൂള്‍ വിദ്യാഭ്യാസ കോണ്‍ഗ്രസിന്റെ ഭാഗമായി ‘ദേശീയ വിദ്യാഭ്യാസ നയവും സംസ്ഥാനങ്ങളും ‘എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയ നയം അതേപടി കേരള സാഹചര്യത്തില്‍ നടപ്പാക്കാന്‍ പ്രയാസമുണ്ട്. ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിര്‍ബന്ധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. അത്തരം സാഹചര്യം സംജാതമാകുന്ന അവസ്ഥ വന്നാല്‍ ഓരോ പ്രശ്നത്തേയും അടിസ്ഥാനമാക്കി മാത്രമേ പ്രതികരിക്കാനാകൂ എന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

സമാനമായ ആശങ്ക രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലാകി ദാസ് കല്ലയും പങ്കുവെച്ചു. കേന്ദ്രീകരണത്തില്‍ ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ രഹസ്യ അജണ്ടയുണ്ടോ എന്ന ആശങ്കയും വ്യാപകമായി ഉണ്ട്. നിര്‍ദേശങ്ങള്‍ നല്‍കുക എന്നതിനപ്പുറം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ല. പാഠപുസ്തകങ്ങളില്‍ മതേതര ആശയങ്ങള്‍ നിലനിര്‍ത്തണമെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

ഒരു രാജ്യമെന്ന നിലയ്ക്ക് ഏകീകൃത നയം വരുന്നതില്‍ തെറ്റില്ലെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് കെസര്‍കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം. ജി. രാധാകൃഷ്ണന്‍ മോഡറേറ്റര്‍ ആയിരുന്നു.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു ഐ.എ.എസും ചര്‍ച്ചയില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News