വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത; വാട്സ്ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പഠനകാര്യങ്ങൾ നൽകുന്നത് വിലക്കി

വാട്ട്സാപ്പിലൂടെ കൊട്ടക്കണക്കിന് പിഡിഎഫും നോട്ടുകളും ഒ‍ഴുകിയെത്തുന്നത് കണ്ട് മടുത്ത വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത. ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ടീസ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് വിദ്യാഭ്യാസവകുപ്പ് വിലക്കി.

ബാലാവകാശ കമ്മീഷൻ്റെ നിർദേശത്തെത്തുടർന്നാണ് നടപടി. കുട്ടികൾക്ക് പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് ഗുണകരമല്ലെന്നാണ് കമ്മീഷന്‍റെ നിർദേശം.

ALSO READ; തൊഴിലാളി സൗഹൃദമായ തൊഴില്‍ അന്തരീക്ഷം; ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുടെ ആദ്യ കേന്ദ്രം കൊട്ടാരക്കരയില്‍: മുഖ്യമന്ത്രി

കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ അധികാരികൾ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കാനും നിർദേശമുണ്ട്. ഇക്കാര്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടുകയും വേണം.

പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് അധികഭാരവും പ്രിന്‍റെടുത്ത് പഠിക്കുന്നത് സാമ്പത്തിക ഭാരത്തിനും ഇടയാക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ നൽകിയ നോട്ടീസിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News